Friday, January 9, 2009

Daivathinte vikrithikal -




ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്ത്തി നീ

നിറമുള്ള ജീവിത പീലി തന്നു...
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പൊഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പടര്ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്ത്തൊരരുവി തന്‍ താരാട്ടു തളരുമ്പൊഴും
കനിവിലൊരു കല്ലു കനി മധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പൊകുന്നു

അടരുവാന്‍ വയ്യ….
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്ഗം
നിന്നിലടിയുന്നതേ നിത്യസത്യം...



No comments:

Post a Comment