Monday, March 16, 2009

നീ ഇനിയും തണല്‍ തിരയരുതേ
തല ചയ്കുവാന്‍ മാത്രം കരുത്തുള്ളതായിരിക്കുന്നു
നിന്റെ ചുമലുകള്‍ ....
ആസ്വസിപ്പിക്കാനുള്ള മൃദുലത
നിന്‍റെ കൈകളും നേടിയിരിക്കുന്നു
ഇനി ഞാന്‍ ഒന്നു ചിരിക്കാന്‍ ശ്രമിക്കട്ടെ .....
------------------------------------------------------
ഇനി ഏറെ നേരമില്ലീ ജീവിതം തീരുവാന്‍
നാം നമുക്കന്യമായ്തീരുവാന്‍
പറയുന്നതാതെന്തിനീ യാത്ര
നാം പിരിയുവാന്‍ മാത്രമായ് വെറുതെ സ്നേഹിച്ചുപോയി
----------------------------------------------------------
ഈയുള്ള കാലമെല്ലാം നിങ്ങളായിരുന്നു എന്റെ ലോകം
ഇനിയത് ചുരുങ്ങുകയാണ് കുറെ ഇല്ലയ്മകളിലേക്ക്
നിങ്ങളുടെ കൊച്ചു കൊച്ചു പിണക്കങ്ങളില്ല, പരിഭവങ്ങള്‍ ഇല്ല ,
യാത്രകളില്‍ എന്നോട് മുഖം ചേര്ത്തു നീ പറയാറുള്ള വാക്കുകളില്ല
എല്ലാം കൊണ്ടു ഞാന്മിന്നു അന്യെനവുകയാണോ ?
----------------------------------------------------
വാടാനായ്‌ വിരിയുന്ന പൂവ്
കൊഴിയനായ് വരുന്ന വസന്തം
മാറാനായ്‌ പിറക്കുന്ന ഋതുക്കള്‍
അകലനായ് അടുക്കുന്ന നമ്മളും
--------------------------------------------------
അസ്തമയങ്ങളെ നിങ്ങളോട്
എനിക്ക് പരിഭവമില്ല
നാളത്തെ ഉദയമാണ് എന്റെ സ്വപ്നം
----------------------------------------------------
ഓര്‍മയില്‍ നോവുന്നത് മറക്കാന്‍ കഴിഞെങ്ങില്‍
ഓര്‍മ്മകള്‍ ഇനിമേല്‍ പിറക്കാതെ ഇരുന്നെങ്ങില്‍
----------------------------------------------------
എല്ലാ ഋതുക്കളും കൊഴിഞു തീരുമ്പോള്‍
തിരശീലകള്‍ ഒന്നൊന്നായി വീണ്കഴിയുമ്പോള്‍
പിന്നിട്ട വഴികളെല്ലാം വിദൂരമായി കഴിഞ ശേഷവും
ആരാവും ബാകി ആവുക ? പിരിയാന്‍ വിസമ്മദിക്കുന്ന
ഓര്മ എന്ന സ്നേഹിതന്‍ മാത്രം ...
-------------------------------------------------------
മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ ഓടിയെത്തി
ഉണര്തുകില്ലേ... ...?